നെല്‍കൃഷി

ഏപ്രില്‍ 8, 2007 at 4:02 am (നെല്‍കൃഷി)

1998 സ്ഥാപിതമായ ജാഗ്രതയുടെ ‘കേരളീയം’ 2007 ഏപ്രില്‍ ലക്കം നെല്‍കൃഷി പ്രത്യേക പതിപ്പായി പ്രസിദ്ധീകരിച്ചു. നെല്‍കൃഷി സംസ്കാരം സംരക്ഷിക്കുക, നാടിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന സന്ദേശമാണ് പ്രസ്തുത ലക്കം ല‍ക്ഷ്യമിടുന്നത്‌.

Keraleeyam Special Issue on Rice WEEK OF RICE ACTION പൂര്‍ണരൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക.

പേജുകള്‍ പി.ഡി.എഫ്‌ ഫയലുകളായി അവതരിപ്പിക്കുന്നു.

 1. പേജ്‌ 2 മുതല്‍ 14 വരെ
 2. പേജ്‌ 15 മുതല്‍ 30 വരെ
 3. പേജ്‌ 31 മുതല്‍ 44 വരെ
 4. പേജ് 45 മുതല്‍ 57 വരെ
 5. പേജ്‌ 58 മുതല്‍ 67 വരെ

keraleeyam_info.jpg

Advertisements

5അഭിപ്രായങ്ങള്‍

 1. keralafarmer said,

  കേരളീയം ഏപ്രില്‍ ലക്കം ‘നെല്‍കൃഷി പ്രത്യേക പതിപ്പ്‌‘ ‘ ഇന്റെര്‍നെറ്റിലും പി.ഡി.എഫ്‌ ഫയലുകളായി അവതരിപ്പിച്ചിരിക്കുന്നു. തണലിന്റെ മലയാളം ബ്ലോഗ്‌ പോസ്റ്റുകളെപ്പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ thanal@vsnl.com എന്ന വിലാസത്തില്‍ അറിയിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.
  നന്ദിപൂര്‍വ്വം
  തണലിനുവേണ്ടി
  എസ്‌.ചന്ദ്രശേഖരന്‍ നായര്‍

 2. Nandakumar said,

  കേരളത്തിലെ കര്‍ഷകര്‍ നെല്‍ക്കൃഷി മറന്നു തുടങ്ങിയിരിക്കുന്നു. അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ഒന്ന് കൃഷിയിറക്കാനുള്ള ചിലവും അതില്‍ നിന്നുള്ള വരുമാനവും
  തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കര്‍ഷകന് ആത്മഹത്യയല്ലാതെ മറ്റു പോംവഴികള്‍
  ഇല്ല എന്ന അവസ്ഥ വരുന്നു.

  രണ്ട് : പണ്ടത്തെപ്പോലെ പാടത്ത് പണിയെടുക്കാനാളെ കിട്ടാനില്ലാത്ത അവസ്ഥ.

  മൂന്ന് : മുന്‍പൊക്കെ കര്‍ഷകരെ അകമഴിഞ്ഞ് സഹായിച്ചിരുന്ന സഹകരണ സംഘങ്ങള്‍ ഇന്ന് അമിത ലാഭം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ പഴയതുപോലെ സംഘങ്ങള്‍ കര്‍ഷകരുടെ മിത്രമല്ലാതായിരിക്കുനു. (എല്ലാ സംഘങ്ങളും ഈ നിലവാരത്തിലാണെന്നു പറയുന്നില്ല എങ്കിലും ഒട്ടുമുക്കാല്‍ സഹകരണ സംഘങ്ങളും ഇത്തരത്തിലുള്ളവയാണെന്നാണ് എന്റ്റെ പക്ഷം).

  മൂന്നു : ബ്ലൊക്ക് തലത്തില്‍ (ബ്ലോക്ക് ഓഫീസ് കേന്ദ്രമാക്കി) “ഗ്രാ‍മസേവകന്‍” എന്നൊരു തസ്തിക പണ്ടുണ്ടായിരുന്നു. അക്ഷരാര്‍ഥത്തില്‍ അദ്ദേഹം ഗ്രാമത്തിലെ കറ്ഷകരുടെ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നതു എന്റ്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടിരുന്നു. പിന്നെ അവര്‍ക്ക് സംഘടനയായി പേരിനൊരു “ഗുമ്മി“ ല്ലാത്തതു കൊണ്ട് അതു മാറ്റി “വി.ഇ. ഒ – വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍” എന്നാക്കി മാറ്റി. പിന്നെ വൈറ്റ് കോളര്‍ രോഗം അവരെയും പിടികൂടി.

  നാല് : ഓരൊ പഞ്ചായത്തിലും കൃഷി കേന്ദ്രങ്ങള്‍ വളരെ ശക്തമായും കര്‍ഷകര്‍ക്ക് സഹായകമായും പ്രവര്‍ത്തിച്ചിരുന്നു. 1988-89 വരെ വളരെ ഊര്‍ജ്ജസ്വലമായി ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അവിടെ നിന്നും പുതിയ തരം നടീല്‍ വസ്തുക്കള്‍, കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ലഭ്യമായിരുന്നു. ഓരോ ഓഫീസിലും കര്‍ഷകരോട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഫീല്‍ഡ് ഓഫീസര്‍മാരുണ്ടായിരുന്നു. അവരൊക്കെ ഇപ്പോഴും ഉണ്ടൊ അതോ വംശനാശം സംഭവിച്ചുപോയ്യൊ എന്നു അറിയില്ല.!.

  ഇതൊക്കെയാ‍ണ് ഇന്നു കേരളത്തിലെ കര്‍ഷകരെ നെല്‍ക്കൃഷിയില്‍ നിന്നും അകറ്റിയത് എന്നു ഞാന്‍ കരുതുന്നു.

 3. wakaari said,

  റബ്ബറിന് കൊടുക്കുന്ന പ്രാധാന്യവും സൌകര്യങ്ങളും സബ്‌സിഡികളുമെല്ലാം നെല്ലിന് കൊടുത്താല്‍ കുറച്ചെങ്കിലും മെച്ചം കിട്ടുമോ? റബ്ബര്‍ കര്‍ഷകരാരും തന്നെ ആത്‌മഹത്യ ചെയ്യുന്നില്ലല്ലോ.

 4. keralafarmer said,

  വക്കാരീ: റബ്ബര്‍ ദീര്‍ഘകാല വിളയായതുകൊണ്ടും, കാലാവസ്ഥ കൃഷിയെ ദോഷകരമായി ബാധിക്കാത്തതുകൊണ്ടും ഉത്‌പാദനചെലവിനേക്കാള്‍ കൂടിയ വിലകിട്ടുന്നതുകൊണ്ടും 88 % വരുന്ന ചെറുകിട കര്‍ഷകര്‍ക്ക്‌ മിച്ചമില്ലെങ്കിലും ആത്മഹത്യ ചെയ്യേണ്ടി വരില്ല. റബ്ബറിന്റെ സബ്‌സിഡികള്‍ 7 വര്‍ഷം കൊണ്ട്‌ ആദായമില്ലാത്ത സമയത്ത്‌ മാത്രം നല്‍കുന്നവയാണ്. ഇന്നത്തെ ചുറ്റുപാടില്‍ മറ്റ്‌ വിളകളില്‍ നിന്ന്‌ റബ്ബര്‍ കൃഷിയിലേക്ക്‌ മാറുവാന്‍ ഫീസ്‌ ഏര്‍പ്പെടുത്തിയാലും കര്‍ഷകരെ കിട്ടും ഇന്നത്തെ വില സ്ഥിരമായി കിട്ടുമെങ്കില്‍. നെല്‍കൃഷി ഹ്രസ്വകാല വിളയാകയാല്‍ കാലാവസ്ഥ ചതിച്ചാല്‍ നഷ്ടം ഭാരിച്ചതാണ്. ഉത്‌പാദന ചെലവ്‌ കൂടുതലും ആണ് അതിനനുസൃതമായ വിലയും ലഭിക്കില്ല. ചില പുതിയ ഇനം വിത്തുകള്‍ പലതും നെല്ലും വൈക്കോലും വളരെ കുറച്ചേ മാത്രമേ ഉത്‌പാദിപ്പിക്കപ്പെടുന്നുള്ളു. ഭക്ഷ്യവിള കൃഷിയുടെ കാര്യത്തില്‍ തണലിന്റെ ഇടപെടല്‍ വളരെ വിലപ്പെട്ടതാണ്.

 5. കുതിരവട്ടന്‍ said,

  നെല്‍കൃഷി ജനങ്ങള്‍ ഉപേക്ഷിക്കാന്‍ ഒരു കാരണം കൂടിയുണ്ട്‌. ഇഷ്ടികക്കളങ്ങള്‍. എന്റെ കാര്യം തന്നെ നോക്കൂ. എന്റെ പാടത്തിന്റെ തൊട്ടടുത്ത സ്ഥലം ഇഷ്ടിക മുതലാളി വാങ്ങി. മണ്ണെടുത്ത്‌ മണ്ണെടുത്ത്‌ ആഴത്തിലൊരു കുളവും കുത്തി. ഇപ്പൊ പാടത്തില്‍ വെള്ളം കെട്ടി നിര്‍ത്തുമ്പോള്‍ പേടിയാ, എപ്പോഴാ എല്ലാം കൂടി ഇടിഞ്ഞു പോകുക എന്നറിയില്ലല്ലൊ. കേസിനു പോയാല്‍ ഒരിക്കലും തീരുമാനമാവില്ലാന്നു അറിയാം. മിണ്ടാതിരിക്കുക തന്നെ. ജീവിക്കാന്‍ വേറെ ഒരു തൊഴില്‍ ഉള്ളതു കൊണ്ടു കുഴപ്പമില്ല. വാങ്ങിക്കാന്‍ ആളുണ്ടെങ്കില്‍ എങ്ങനെയെങ്കിലും ആ നിലം വില്‍ക്കണമെന്നാ ഇപ്പൊ വിചാരം.

keralafarmer ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: